About us

തലചായ്ക്കാന്‍ സുരക്ഷിത ഭവനമില്ലാത്തവര്‍, സാമ്പത്തിക പ്രയാസം കാരണം മാരകരോഗങ്ങള്‍ ചികിത്സിക്കാന്‍ സാധിക്കാതെ കഷ്ടപ്പെടുന്നവര്‍, ഉന്നതമാര്‍ക്ക് നേടിയിട്ടും സാമ്പത്തിക പ്രയാസംകാരണം പഠനം ഉപേക്ഷിക്കുന്നവര്‍, മോശമായ കുടുംബ സാഹചര്യം മൂലം ചെറുപ്രായത്തിലേ ജീവിതവൃത്തി കണ്ടെത്തുന്നവര്‍, ഉറ്റവരും ഉടയവരുമില്ലാതെ നിത്യജീവിതം പോലും പ്രയാസപ്പെടുന്നവര്‍, കടബാധ്യതമൂലം പൊറുതി മുട്ടുന്നവര്‍, സുസ്ഥിരമായ തൊഴിലില്ലാതെ അലയുന്നവര്‍, കുടിവെള്ളത്തിനുവേണ്ടി കിലോമീറ്ററുകള്‍ താണ്ടുന്നവര്‍, അന്യായമായ കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ട് ജയിലിലടക്കപ്പെട്ടവര്‍.... കഷ്ടപ്പെടുന്നവരുടെ നീണ്ടനിര തന്നെ നമ്മുടെ മുമ്പിലുണ്ട്..... പ്രയാസപ്പെടുന്നവരെ സഹായിക്കുക എന്നത് വിശ്വാസിയുടെ ബാധ്യതയാണ്. വിശ്വാസകാര്യങ്ങളിലെ സുപ്രധാന ഇനമായ സകാത്തിലൂടെ സാമൂഹ്യപുരോഗതിയില്‍ നമുക്ക് പങ്കാളിയാവാം....ബൈത്തുസ്സകാത്ത് കേരള അതിനു വഴി കാണിക്കുന്നു

ഇസ്ലാമിന്റെ അടിസ്ഥാനകാര്യങ്ങളിലൊന്നായി എണ്ണപ്പെട്ട സകാത്തിലൂടെ ദാരിദ്യ്ര നിര്‍മാര്‍ജനമാണ് ലക്ഷ്യം വെക്കുന്നത്. സകാത്ത് വിതരണം യഥാര്‍ഥ രൂപത്തില്‍ നിര്‍വഹിക്കപ്പെട്ടപ്പോള്‍ സ്വീകരിക്കാന്‍ ആളില്ലാത്തവിധം സമ്പന്നമായ അവസ്ഥ ഇസ്ലാമിക ചരിത്രത്തില്‍ കടന്നു പോയിട്ടുണ്ട്.സമ്പന്നരില്‍ നിന്നും ശേഖരിക്കുന്ന സകാത്ത് അവശതയനുഭവിക്കുന്ന ദരിദ്രരുടെ ക്ഷേമത്തിനായി വിനിയോഗിക്കുകയായിരുന്നു മുഹമ്മദ് നബി(സ).

വ്യക്തികളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നതിന് ബൈത്തുസ്സകാത്ത് കേരള വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. വ്യക്തിപരമായി സകാത്ത് നല്‍കുമ്പോള്‍ സകാത്തിന്റെ ഈ സുപ്രധാന ലക്ഷ്യം നിര്‍വഹിക്കപ്പെടുന്നില്ല. നിലവില്‍ ബൈത്തുസ്സകാത്ത് കേരളക്കും പ്രാദേശിക സകാത്ത് സംരംഭങ്ങള്‍ക്കും സംയുക്തമായി വിജയകരമായ സകാത്ത് പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സാധിക്കുന്നുണ്ട്. കഴിഞ്ഞ 14 വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ 264 വീടുകളുടെ നിര്‍മാണത്തിന് പൂര്‍ണ സഹായം, 1670 വീടുകളുടെ നിര്‍മാണത്തിന് ഭാഗിക സഹായം, 1078 വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠന സ്‌കോളര്‍ഷിപ്പ്, 2083 പേര്‍ക്ക് ചികിത്സ സഹായം, 1170 പേര്‍ക്ക് കടബാധ്യതയില്‍ നിന്ന് മോചനം, 823 വ്യക്തികള്‍ക്ക് തൊഴില്‍ പദ്ധതികള്‍, പിന്നാക്ക മേഖലകളില്‍ കുടിവെള്ള പദ്ധതികള്‍, നിരാലംബര്‍ക്ക് റേഷന്‍, പെന്‍ഷന്‍ തുടങ്ങിയവ ബൈത്തുസ്സകാത്ത് നിര്‍വഹിച്ചിട്ടുണ്ട്. 2000-ല്‍ 5 ലക്ഷം സകാത്ത് ശേഖരിച്ച് തുടങ്ങിയ സംരംഭം കഴിഞ്ഞ വര്‍ഷം ശേഖരിച്ചത് 3 കോടി 20 ലക്ഷം രൂപയാണ്. .

സകാത്തിന്റെ സംഘടിത സംഭരണവും വിതരണവും വഴി സാമൂഹ്യ ക്ഷേമം ഉറപ്പു വരുത്തുന്നതിനായി ജമാഅത്തെ ഇസ്ലാമി ഹിന്ദ്, കേരള ഘടകത്തിന്റെ മേല്‍നോട്ടത്തില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ബൈത്തുസകാത്ത് കേരള. 2000 ഒക്ടോബറിലാണ് ഈ സംരംഭം പ്രവര്‍ത്തനം തുടങ്ങിയത്.

സകാത്ത്

വര്‍ണ്ണം, വെള്ളി, കാര്‍ഷിക വിഭവങ്ങള്‍, കച്ചവടം, വ്യവസായം, ഷെയറുകള്‍, ഷെയര്‍മാര്‍ക്കറ്റ്, റിയല്‍ എസ്റ്റേറ്റ്, ശമ്പളം തുടങ്ങി വരുമാനം ലഭിക്കുന്ന മുഴുവന്‍ മേഖലകളിലും നിസാബ് പൂര്‍ത്തിയായാല്‍ 2.5 ശതമാനം മുതല്‍ 20 ശതമാനം വരെ സകാത്ത് നല്‍കേണ്ടത് അനിവാര്യമാണ്. അല്ലാഹു നല്‍കിയ സമ്പത്തില്‍നിന്നും വിഭവങ്ങളില്‍നിന്നും യഥാവിധി സകാത്ത് നല്‍കുക എന്നത് നമ്മുടെ ബാധ്യതയാണ്.

സംഭരണം

കേരളത്തിലെയും മറുനാടുകളിലെയും മലയാളികള്‍ ഓരോ വര്‍ഷവും അവരുടെ സകാത്ത് ബൈത്തുസ്സക്കാത്തിനെ നേരിട്ടേല്‍പിക്കുകയോ ബൈത്തുസകാത്ത് അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ ചെയ്യുന്നു.

വിതരണം

തെരഞ്ഞെടുക്കുന്ന ഗുണഭോക്താക്കള്‍ക്ക് ഓരോ വര്‍ഷവും വിവിധ കേന്ദ്രങ്ങളില്‍ വെച്ച് സകാത്ത് പദ്ധതികള്‍ വിതരണം നടത്തുന്നു. വലിയ പദ്ധതികള്‍ക്ക് പദ്ധതിയുടെ പുരോഗതി വിലയിരുത്തി ഘട്ടം ഘട്ടമായാണ് ഫണ്ട്‌ അനുവദിക്കുന്നത്. ഗുണഭോക്താക്കളുടെ സാമൂഹ്യ പുരോഗതി വിലയിരുത്തുന്നതിനും പ്രാദേശികമായ കൂടുതല്‍ സഹകരണം ഉറപ്പു വരുത്തുന്നതിനും ബൈത്തുസകാത്ത് നിരന്തരം പരിശ്രമിക്കുന്നു. ഓരോ പദ്ധതിക്കും അനുവദിച്ച തുക അതാത് മേഖലയില്‍ കൃത്യമായി ചിലവഴിക്കുന്നുണ്ട എന്ന് ഉറപ്പു വരുത്തുന്നതിനുള്ള വിപുലമായ സംവിധാനം ബൈത്തുസകാത്തിന്റെ പ്രത്യേകതയാണ്.

സകാത്ത്

ഓഡിറ്റിംഗ്

വരവ് ചെലവ് കണക്കുകള്‍ പ്രതിവര്‍ഷം കൃത്യമായ പരിശോധനയ്ക്ക് വിധേയമാക്കിവരുന്നു.

വരവ്

2009 ആരംഭത്തില്‍ കയ്യിലിരിപ്പ് 1,29,929 2010 ആഗസ്‌റ് 10 വരെ 1161 പേരില്‍ നിന്ന് ലഭിച്ച സകാത് വിഹിതം. 1,34,73,461 ആകെ വരവ് 1,36,03,390

സകാത്ത് ദായകരോട്

സംരംഭത്തില്‍ പങ്കാളികളാവുക. ക്രിയാത്മകവും കാര്യക്ഷമതയും സുതാര്യവുമാണ് ബൈത്തു സകാത്തിന്റെ സവിശേഷതകള്‍. വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ഈ സംരംഭത്തില്‍ സഹകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക.

സംഭരണവും വിതരണവും

ദേശത്തും വിദേശത്തുമുള്ള മലയാളികളായ സകാത്തുദായകരില്‍ നിന്നും ഡിമാന്റ് ഡ്രാഫ്റ്റ്, ചെക്ക്, ക്യാഷ് എന്നിവ മുഖേനലഭിക്കുന്ന സകാത്ത് വിഹിതം ബാങ്കില്‍ നിക്ഷേപിച്ച് അര്‍ഹരായവര്‍ക്ക് സഹായം നല്‍കുന്ന രീതിയാണ് ബൈത്തു സകാത്ത് സ്വീകരിച്ചിട്ടുള്ളത്. ചികിത്സ, കടബാധ്യത, വിദ്യാഭ്യാസം, ഭവനനിര്‍മാണം, നിത്യ ചെലവുകള്‍, സ്വയം തൊഴില്‍ പദ്ധതികള്‍, ഭവന പുനര്‍നിര്‍മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ലഭിക്കുന്ന അപേക്ഷകള്‍ അന്വേഷിച്ച് ഉറപ്പ് വരുത്തിയതിനുശേഷമാണ് സകാത്ത് ഫണ്ട് അനുവദിക്കുന്നത്. നിര്‍ദിഷ്ട ആവശ്യത്തിന് തന്നെയാണ് പണം ചെലവഴിക്കുന്നത് എന്ന് ഉറപ്പ് വരുത്താനാവശ്യമായ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Read more ›