News

സകാത്ത് ആഗോള സാമ്പത്തിക സംവിധാനം : ടി.ആരിഫലി
By:
At:
2014-07-08

കാസര്‍ഗോഡ്‌: വിശ്വാസികളുടെ സുപ്രധാന ആരാധന കര്മങമെന്നതോടൊപ്പം തന്നെ ദാരിദ്ര്യ നിര്മാസര്ജ്‌നവും സുമൂഹ്യ പുരോഗതിയും ഉറപ്പുവരുത്തുന്ന ആഗോള സാമ്പത്തിക സംവിധാനമായി സകാത്ത് മാറിയിട്ടുണ്ടെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി.ആരിഫലി പ്രസ്താവിച്ചു. അന്തര്‍ ദേശീയ തലത്തിലെ സകാത്ത് സംവിധാനങ്ങള്‍ ദരിദ്ര രാജ്യങ്ങളുടെയും ജനവിഭാഗങ്ങളുടെയും പുരോഗതിയില്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ബൈത്തുസ്സകാത്ത് കേരള സംഘടിപ്പിച്ച സകാത്ത് സന്ദേശ യാത്രയുടെ ഉത്ഘാടനം കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തില്‍ നിര്വ ഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബൈത്തുസ്സകാത്ത് ചെയര്മാതന്‍ എം.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു.സകാത്തുമായി ബന്ധപ്പെട്ട സംശയങ്ങള്ക്ക്  ഖാലിദ് മൂസ നദ് വി മറുപടി നല്കിഹ.'സക്കാത്തും കേരള പുരോഗതിയും' എന്ന തലക്കെട്ടില്‍ ഹബീബ് റഹ്മാന്‍ സി.പി പ്രസന്റെയഷന്‍ നടത്തി.  ജമാഅത്തെ ഇസ്ലാമി മേഖല നാസിം വി പി ബഷീര്‍, കാഞ്ഞങ്ങാട് സകാത്ത് കമ്മറ്റി ചെയര്മാ ന്‍ ഡോ:ഹഫീസ് എന്നിവര്‍ ആശംസ നേര്ന്നു . ബൈത്തുസ്സകാത്ത് കേരള സെക്രട്ടറി പി.സി ബഷീര്‍ സ്വാഗതം പറഞ്ഞു. ഗുണഭോക്താക്കള്ക്കുരള്ള തൊഴില്‍, ഭവന പദ്ധതികളുടെ വിതരണം  അമീര്‍ ടി.ആരിഫലി നിര്വകഹിച്ചു.ബൈത്തുസ്സകാത്ത് ഒരുക്കിയ സകാത്ത് എക്‌സിബിഷനും യാത്രയുടെ ഭാഗമായി സങ്ങടിപ്പിക്കുന്നുണ്ട്.