News

ബൈത്തുസ്സകാത്ത് ‘കേരള സകാത്ത് സന്ദേശയാത്ര’ നാളെ മുതല്‍
By:
At:
2014-07-15


കാഞ്ഞങ്ങാട്: ഇസ്ലാമിലെ നിര്‍ബന്ധ അനുഷ്ഠാനമായ സകാത്തിന്‍െറ പ്രാധാന്യത്തെയും ബാധ്യതയെയും കുറിച്ച് വിശ്വാസികളെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ ഏറ്റവും വലിയ സംഘടിത സകാത്ത് സംരംഭമായ ബൈത്തുസ്സകാത്ത് സംഘടിപ്പിക്കുന്ന കേരള സകാത്ത് യാത്ര 25ന് തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കാസര്‍കോട്ടുനിന്നാരംഭിച്ച് മേയ് 10ന് തിരുവനന്തപുരം വരെയാണ് പര്യടനം. ഇതിന്‍െറ ഭാഗമായുള്ള സെമിനാറില്‍ സംഘടിത സകാത്ത് സംരംഭങ്ങളുടെ പ്രാധാന്യം, സകാത്തും കേരള പുരോഗതിയും, ബൈത്തുസ്സകാത്ത് പ്രവര്‍ത്തനങ്ങള്‍, സകാത്തുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി എന്നിവയുടെ അവതരണമുണ്ടാകും. 2013-14 കാലയളവിലെ ബൈത്തുസ്സകാത്തിന്‍െറ തൊഴില്‍ പദ്ധതികളുടെ വിതരണം നടത്തും.
യാത്രയുടെ ഭാഗമായി കേരളത്തിലെ പ്രമുഖരായ സകാത്ത് ദായകരെ സന്ദര്‍ശിച്ച് സന്ദേശം കൈമാറും. സംസ്ഥാനത്തെ 10 കേന്ദ്രങ്ങളിലാണ് സെമിനാര്‍. സന്ദേശയാത്രയുടെ ഉദ്ഘാടനം 25ന് വൈകീട്ട് 4.30ന് കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി. ആരിഫലി നിര്‍വഹിക്കും. ബൈത്തുസ്സകാത്ത് ചെയര്‍മാന്‍ എം.കെ. മുഹമ്മദലി, ജനറല്‍ സെക്രട്ടറി പി.സി. ബഷീര്‍, സെക്രട്ടറി സി.പി. ഹബീബുറഹ്മാന്‍ എന്നിവര്‍ യാത്രക്ക് നേതൃത്വം നല്‍കും.
വാര്‍ത്താസമ്മേളനത്തില്‍ ടി.കെ. മുഹമ്മദലി, പി.എ. മൊയ്തു, ഡോ. അബ്ദുല്‍ ഹഫീസ്, കെ.എം. അബ്ദുറഹ്മാന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
Published on Thu, 04/24/2014 -