News

കേരള സകാത്ത് സന്ദേശ യാത്രക്ക് തുടക്കമായി
By:
At:
2014-07-15

സംസ്ഥാനത്തെ ഏറ്റവും വലിയ സംഘടിത സകാത്ത് സംരംഭമായ ബൈത്തുസ്സകാത്ത് കേരള സംഘടിപ്പിക്കുന്ന കേരള സകാത്ത് സന്ദേശ യാത്രക്ക്‌ കാസര്‍കോട് തുടക്കമായി. യാത്ര ജമാഅത്തെ ഇസ്‍ലാമി കേരള അമീര്‍ ടി. ആരിഫലി ഉദ്ഘാടനം ചെയ്തു. മേയ് 10 ന് യാത്ര തിരുവനന്തപുരത്ത് സമാപിക്കും.

2000 ഒക്ടോബറിലാണ് കേരളത്തിലെ ഏറ്റവും വലിയ സംഘടിത സകാത്ത് സംരംഭമായ ബൈത്തുസ്സകാത്ത് കേരള രൂപീകരിക്കപ്പെടുന്നത്. ക‍ഴിഞ്ഞ 14 വര്‍ഷത്തിനിടെ കേരളത്തിലെ11000ത്തിലധികം പേരില്‍ നിന്നും ശേഖരിച്ച സകാത്ത് 9000ത്തിലധികം കുടുംബങ്ങള്‍ക്ക്‌ വിതരണം ചെയ്തു. 264 പുതിയ വീടുകള്‍, 1670 വീടുകളുടെ നവീകരണം, 1076 വിദ്യാര്‍ഥികള്‍ക്ക്‌ സ്കോളര്‍ഷിപ്പ്, 2083 രോഗികള്‍ക്ക്‌ ചികി‍ത്സാസഹായം, 823 തൊ‍ഴില്‍ പദ്ധതികള്‍ , കടബാധ്യത തീര്‍ക്കുന്നതിന് 1170 പേര്‍ക്ക്‌ സാമ്പത്തിക സഹായം എന്നിവ ബൈത്തുസ്സകാത്ത് കേരള ഇതുവരെയായി നടപ്പാക്കി. ഇതിന് പുറമെ നിരവധി കുടിവെള്ള പദ്ധതികള്‍, നിരവധി കുടുംബങ്ങള്‍ക്ക്‌ സൗജന്യ റേഷന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമിലെ നിര്‍ബന്ധ അനുഷ്ഠാനമായ സകാത്തിന്റെ പ്രാധാന്യത്തെയും ബാധ്യതയെയും കുറിച്ച് വിശ്വസികളെ ബോധ്യപ്പെടുത്തുകയാണ് കേരള സകാത്ത് സന്ദേശ യാത്രയുടെ ലക്ഷ്യം.  50 പുതിയ വീടുകളുടെ നിര്‍മ്മാണം, 200 വീടുകളുടെ നവീകരണം, 200 തൊ‍ഴില്‍ പദ്ധതികള്‍, 250 വിദ്യാര്‍ഥികള്‍ക്ക്‌ സ്കോളര്‍ഷിപ്പ്, 5 കുടിവെള്ള പദ്ധതികള്‍, 100 കുടുംബത്തിന് പെന്‍ഷന്‍, 200 രോഗികള്‍ക്ക്‌ ചികി‍ത്സാസഹായം തുടങ്ങിയവയാണ് ഈ വര്‍ഷം ബൈത്തുസ്സകാത്ത് ലക്ഷ്യം വെക്കുന്നത്.