ചികിത്സ

രോഗചികിത്സ സാധാരണക്കാരനെപ്പോലും കൂടുതല്‍ പ്രയാസപ്പെടുത്തുന്ന അവസ്ഥയാണ് നിലവിലുള്ളത്.സ്ഥിരരോഗങ്ങള്‍ക്കും മാരക രോഗങ്ങള്‍ക്കും അടിമപ്പെടുന്ന  വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സാമ്പത്തിക ശാരീരിക മാനസിക പ്രയാസങ്ങള്‍ വലുതാണ്. കാന്‍സര്‍,കിഡ്നി രോഗം, പക്ഷാഘാതം, ഹൃദ്രോഗം,ആക്സിഡന്‍റ് തുടങ്ങിയ മാരക രോഗങ്ങള്‍ക്കടിപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായി ബൈത്തുസ്സകാത്ത് കേരള സകാത്ത് നല്‍കി വരുന്നു. ഇതുവരെ വിവിധ ജില്ലകളിലെ 2100 രോഗികള്‍ക്ക് ചികിത്സ സഹായം നല്‍കി.