സകാത്ത് കാമ്പയിനുകള്‍

സകാത്ത് സംഭരണം, വിതരണം, പ്രചാരണം തുടങ്ങിയ മേഖലകളില്‍ ബൈത്തുസ്സകാത്ത് എല്ലാ വര്‍ഷവും കാമ്പയിനുകള്‍ സംഘടിപ്പിക്കുന്നു. പത്രങ്ങള്‍, മാഗസിനുകള്‍ എന്നിവയില്‍ പരസ്യങ്ങള്‍, വാര്‍ത്തകള്‍, ലേഖനങ്ങള്‍, ഫീച്ചറുകള്‍ തുടങ്ങിയവ സകാത്ത് സംഭരണ കാമ്പയിനിന്‍റെ ഭാഗമായി നല്‍കി വരുന്നു. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണവും ഇ മെയില്‍ കാമ്പയിനും നടന്നു വരുന്നു. പ്രമോഷണല്‍ വീഡിയോ, ഡോക്യുമെന്‍റെറി തുടങ്ങിയവ നിര്‍മിച്ചു സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നു. സകാത്ത് വിതരണത്തിന്‍റെ ഭാഗമായി പത്രങ്ങളിലും മാഗസിനുകളിലും പരസ്യങ്ങളും വാര്‍ത്തകളും നല്‍കി വരുന്നു. സകാത്ത് ദായകര്‍, മഹല്ല് ഭാരവാഹികള്‍ എന്നിവരെ നേരിട്ട് സന്ദര്‍ശിച്ച് സകാത്തിന്‍റെയും സംഘടിത സകാത്തിന്‍റെയും സന്ദേശം കൈമാറി.