വിതരണം

വിവിധ മേഖലകളിലെ സകാത്ത് പദ്ധതികള്‍ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ നടക്കുന്ന സകാത്ത് വിതരണ പരിപാടികളിലൂടെ  വിതരണം ചെയ്യുന്നു. ഭവന നിര്‍മാണം, ചികിത്സ, കടബാധ്യത തീര്‍ക്കല്‍, റേഷന്‍,പെന്‍ഷന്‍, കുടിവെള്ള പദ്ധതി തുടങ്ങിയവ പദ്ധതികള്‍ ഓരോ പദ്ധതി പ്രദേശത്തും നേരിട്ട് വിതരണം നടത്തുന്നു. തൊഴില്‍ പദ്ധതികള്‍, വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് തുടങ്ങിയവ കേരളത്തിലെ വിവിധ പട്ടണങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ വെച്ച് വിതരണം ചെയ്യുന്നു.2012-14 കാലയളവില്‍ കോഴിക്കോട്, കാഞ്ഞങ്ങാട്, തലശ്ശേരി, കൊടുവള്ളി,കുറ്റ്യാടി,തിരൂര്‍,പെരിന്തല്‍മണ്ണ, തൃശൂര്‍, എറണാകുളം,പാലക്കാട്, കാഞ്ഞിരപ്പള്ളി, ചന്ദിരൂര്‍, കായംകുളം, കൊല്ലം,പത്തനംതിട്ട,കൊല്ലം,തിരുവനന്തപുരം തുടങ്ങിയ പ്രദേശങ്ങളില്‍ സകാത്ത് വിതരണ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ സ്വഭാവം, പൂര്‍ത്തീകരണം എന്നിവ വിലയിരുത്തി  ഘട്ടങ്ങളായാണ് പദ്ധതി തുക അനുവദിക്കുന്നത്.