ഗുണഭോക്താക്കളെ തെരഞ്ഞടുക്കല്‍

ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് തികച്ചും ശാസ്ത്രീയ രീതിയാണ് ബൈത്തുസകാത്ത് സ്വീകരിക്കുന്നത്. സകാത്ത് പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചുള്ള പരസ്യം പ്രമുഖ പത്രങ്ങളിലും മാഗസിനുകളിലും പ്രസിദ്ധീകരിക്കുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്ന അപേക്ഷകള്‍ തരം തിരിച്ച് യോഗ്യരായ ആളുകളെക്കുറിച്ച് പ്രദേശത്ത് പോയി നേരിട്ടന്വേഷണം നടത്തുന്നു. അതിനു ശേഷം ഗുണഭോക്താക്കളുമായി അഭിമുഖം നടത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയും ഏറ്റവും അര്‍ഹരായവരെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ബൈത്തുസകാത്തിന്റെ പ്രാദേശിക സന്നദ്ധ പ്രവര്‍ത്തകരും പ്രാദേശിക സകാത്ത് കമ്മിറ്റികളും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് കൂടുതല്‍ സഹായകരമാണ്.