What is Zakat?

ഇസ്ലാമിന്റെ അഞ്ച് മൌലിക കാര്യങ്ങളില്‍ ഒന്നാണ് സകാത്ത്. ഇസ്ലാമാകുന്ന കെട്ടിടം താങ്ങിനിര്‍ത്തുന്ന പഞ്ചസ്തംഭങ്ങളില്‍ ഒന്ന്. നബി(സ) പ്രസ്താവിച്ചു. 'ഇസ്ലാം അഞ്ച് സ്തംഭങ്ങളിലാണ് പണിതുയര്‍ത്തപ്പെട്ടിട്ടുള്ളത്: അല്ലാഹു അല്ലാതെ ഒരു ദൈവമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നമസ്‌കാരം നിലനിര്‍ത്തുക, സകാത്ത് നല്‍കുക, റമദാനില്‍ നോമ്പനുഷ്ഠിക്കുക, പരിശുദ്ധ കഅ്ബാ മന്ദിരത്തില്‍ പോയി ഹജ്ജ് നിര്‍വഹിക്കുക.'' വിശുദ്ധ ഖുര്‍ആനിലെ ഇരുപത്തിയേഴ് സൂക്തങ്ങളില്‍ നമസ്‌കാരത്തിന്റെ കൂടെ സകാത്തും പരാമര്‍ശിക്കപ്പെട്ടിട്ടുണട്. ആരാധനാകര്‍മങ്ങളില്‍ നമസ്‌കാരത്തിനു ശേഷം സകാത്തിനാണ് കൂടുതല്‍ സ്ഥാനമെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം. പൂര്‍വകാല പ്രവാചക•ാര്‍ക്കും അവരുടെ അനുചര•ാര്‍ക്കും നമസ്‌കാരംപോലെ സകാത്തും നിര്‍ബന്ധമാക്കപ്പെട്ടിരുന്നുവെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ഇബ്‌റാഹീം നബിയെക്കുറിച്ചും അദ്ദേഹത്തിന്റെ സന്താനപരമ്പരയില്‍പെട്ട മറ്റു ചില പ്രവാചക•ാരെക്കുറിച്ചും പരാമര്‍ശിച്ച ശേഷം അല്ലാഹു പറയുന്നു: 'നാം അവരെ നമ്മുടെ ആജ്ഞാനുസാരം മാര്‍ഗദര്‍ശനം നല്‍കുന്ന നേതാക്കളുമാക്കി. അവര്‍ക്കു നാം ദിവ്യബോധനം വഴി സില്‍ക്കര്‍മങ്ങള്‍ ചെയ്യാനും നമസ്‌കാരം നിലനിര്‍ത്താനും സകാത്ത് നല്‍കാനും നിര്‍ദേശം നല്‍കി. അവര്‍ നമുക്ക് കീഴ്‌പ്പെട്ട് ജീവിക്കുന്നവരായിരുന്നു'' (അല്‍ അന്‍ബിയാഅ് 73). ഇസ്മാഈല്‍(അ), ഈസാ(അ) എന്നീ പ്രവാചക•ാരെക്കുറിച്ചും ഖുര്‍ആന്‍ ഇപ്രകാരം പറഞ്ഞിട്ടുണട് (മര്‍യം 31, 55). നബി(സ)യുടെ മക്കാ ജീവിതകാലത്തുതന്നെ സകാത്ത് സംബന്ധിച്ച വിധി അവതീര്‍ണമായിരുന്നുവെങ്കിലും വിശദാംശങ്ങള്‍ അറിയിക്കപ്പെട്ടത് ഹിജ്‌റ രണടാം വര്‍ഷമാണ്. സകാത്ത് നല്‍കാന്‍ പ്രേരണ നല്‍കുന്ന ധാരാളം സൂക്തങ്ങള്‍ ഖുര്‍ആനിലുണട്. ഒരു സൂക്തത്തില്‍ നബി(സ)യോട് സമ്പന്നരില്‍നിന്ന് സകാത്ത് വാങ്ങാന്‍ കല്‍പിക്കുന്നു: 'അവരുടെ ധനങ്ങളില്‍നിന്ന്, അവരെ ശുദ്ധീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്ന ദാനം നീ വസൂല്‍ ചെയ്യുക'' (അത്തൌബ 103). പാരത്രികലോകത്ത് സ്വര്‍ഗാവകാശികളുടെ ഉത്തമ ഗുണങ്ങള്‍ വിവരിക്കവെ അല്ലാഹു പറഞ്ഞു: 'അവരുടെ ധനങ്ങളില്‍ ആവശ്യക്കാര്‍ക്കും അഗതികള്‍ക്കും അവകാശമുണട്'' (അദ്ദാരിയാത്ത് 19). ദൈവികസഹായത്തിന് അര്‍ഹരാവുന്ന സത്യവിശ്വാസികളുടെ സവിശേഷത വിവരിച്ചുകൊണട് അല്ലാഹു പറയുന്നു: 'നാം അവര്‍ക്ക് ഭൂമിയില്‍ അധികാരം നല്‍കുകയാണെങ്കില്‍ അവര്‍ നമസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും ന• കല്‍പിക്കുകയും തി• വിലക്കുകയും ചെയ്യുന്നതാണ്'' (അല്‍ ഹജ്ജ് 41). അധികാരലബ്ധിയുടെ സുപ്രധാനമായ ഒരു ലക്ഷ്യം സകാത്ത് വ്യവസ്ഥയുടെ സംസ്ഥാപനമാണെന്ന് ഈ ഖുര്‍ആന്‍ സൂക്തം വ്യക്തമാക്കുന്നു.

സകാത്ത് നിര്‍ബന്ധമാക്കിയതിന് രണട് ലക്ഷ്യമുണട്: ഒന്ന്, സകാത്ത് ദാതാവുമായി ബന്ധപ്പെട്ടതാണ്. രണട്, സകാത്തിന്റെ ഉപഭോക്താക്കളുമായും ഇസ്ലാമിക സമൂഹവുമായും ബന്ധപ്പെട്ടത്. ദാതാവുമായി ബന്ധപ്പെട്ട ലക്ഷ്യം അയാളുടെ ആത്മസംസ്‌കരണവും പരക്ഷേമതല്‍പരതയുമാണ്. താന്‍ അധ്വാനിച്ചുണടാക്കിയ ധനത്തില്‍നിന്ന് സമൂഹത്തിലെ അവശര്‍ക്ക് നിശ്ചിത ശതമാനം നല്‍കുകവഴി ആ വ്യക്തിയുടെ ആത്മസംസ്‌കരണം സാധിക്കുകയും ധനം ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. സകാത്തിന്റെ ഉപഭോക്താക്കളുമായി ബന്ധപ്പെട്ട കാര്യം, വിവിധ തരം വിഷമതകള്‍ അനുഭവിക്കുന്ന ആളുകള്‍ക്ക് സകാത്ത് വലിയ ആശ്വാസം നല്‍കുന്നു എന്നതാണ്. ഇസ്ലാമിക സമൂഹത്തിന്റെ പല പൊതു ആവശ്യങ്ങള്‍ക്കും സകാത്ത് വ്യവസ്ഥ സഹായകമാവുന്നു. സകാത്ത് എന്ന വാക്കിന്റെ അര്‍ഥം തന്നെ സംസ്‌കരണം, വളര്‍ച്ച എന്നൊക്കെയാണ്.