ഭവന നിര്‍മാണം

സ്വന്തമായൊരു വീട് ഏതൊരു വ്യക്തിയുടെയും വലിയ സ്വപ്നമാണ്. അര്‍ഹരായവര്‍ക്ക് സുരക്ഷിത ഭവനം നല്‍കി അവരുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് ബൈത്തുസ്സകാത്ത് ആരംഭകാലം മുതല്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. പിന്നാക്ക മേഖലകളില്‍ ഹൗസിംഗ് കോളനികളുടെ പുനര്‍ നിര്‍മാണം, വീട് നിര്‍മാണത്തിന് പൂര്‍ണ സഹായം, വീട് നിര്‍മാണ പൂര്‍ത്തീകരണം, വീട് റിപ്പയര്‍ എന്നിവക്കാണ് ഈ മേഖലയില്‍ സകാത്ത് അനുവദിക്കുന്നത്. ഗ്രാമ നഗരങ്ങളുടെയും ഭൂപ്രകൃതിയുടെയും സാമൂഹ്യ-കുടുംബ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തില്‍ വ്യത്യസ്ഥ സ്വഭാവത്തിലും അളവിലുമുള്ള വീടുകളാണ് അനുവദിക്കുന്നത്. പരമാവധി 500 സ്ക്വയര്‍ഫീറ്റ്‌ ചുറ്റളവുള്ള വീടുകള്‍ക്കാണ് സഹായം അനുവദിക്കുന്നത്. 1.5ലക്ഷം മുതല്‍ 3 ലക്ഷം വരെയാണ് ഒരു വീടിനു അനുവദിക്കുന്നത്. 264 വീടുകളുടെ നിര്‍മാണത്തിന് പൂര്‍ണമായും 1670 വീടുകളുടെ നിര്‍മാണത്തിന് ഭാഗികമായും ഇതുവരെ സകാത്ത് അനുവദിച്ചിട്ടുണ്ട്.കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ (2012-14 ) 40% സകാത്ത് ഫണ്ട് വിനിയോഗിച്ചത് ഭവന പദ്ധതിയിലാണ്.