തൊഴില്‍

വ്യക്തികളെ ഐശ്വര്യവാന്മാരാക്കുക എന്നത് സകാത്തിന്‍റെ ലക്ഷ്യമാണ്‌. സുസ്ഥിരമായ തൊഴില്‍ വ്യക്തികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നു.സമൂഹത്തിന്‍റെ ഭാവി ശോഭനമാവുന്നതും അതുവഴിയാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി തൊഴില്‍ പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. ആകെ സകാത്ത് ഫണ്ടിന്‍റെ 30% ചിലവഴിക്കുന്നത് ഈ മേഖലയിലാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 75 ഓട്ടോറിക്ഷകള്‍, 100ലേറെ റീട്ടയില്‍ കച്ചവട യൂണിറ്റുകള്‍, 75ല്‍ അധികം ഗാര്‍മെന്‍റെസ് യൂണിറ്റുകള്‍, 20 മത്സ്യ ബന്ധന യൂണിറ്റുകള്‍, 50ലേറെ ചെറുകിട വ്യവസായ യൂണിറ്റുകള്‍ (Small scale industry Units), വികലാംഗര്‍ക്ക് മുച്ചക്ക്ര വാഹനങ്ങള്‍, മറ്റു തൊഴില്‍ വാഹനങ്ങള്‍, വിവിധയിനം ഫാമുകള്‍ തുടങ്ങിയവ ആരംഭിക്കുന്നതിന് സകാത്ത് വിനിയോഗിച്ചു. വ്യക്തിഗത-ഗ്രൂപ്പ് തൊഴില്‍ പദ്ധതികളാണ് ബൈത്തുസ്സകാത്ത് അനുവദിക്കുന്നത്. വ്യക്തികത തൊഴില്‍ യൂണിറ്റുകള്‍ക്ക് ആകെ ചിലവിന്‍റെ 70 ശതമാനവും ഗ്രൂപ്പ് പദ്ധതികള്‍ക്ക് ആകെ ചിലവിന്‍റെ 50ശതമാനവുമാണ് ബൈത്തുസ്സകാത്ത് അനുവദിക്കുന്നത്. പ്രാദേശിക സകാത്ത് സംരംഭങ്ങളുടെ സഹകരണം മിക്ക പദ്ധതികളിലും ഉറപ്പു വരുത്തുന്നു.