വിദ്യാഭ്യാസം

മികച്ച വിദ്യാഭ്യാസമുള്ള തലമുറകള്‍ സമൂഹത്തിന്‍റെ ശോഭന ഭാവിക്ക് അനിവാര്യമാണ്. വിദ്യാഭ്യാസം ചിലവേറിയതാവുകയാണ് നമ്മുടെ നാട്ടില്‍. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന അക്കാദമിക നിലവാരമുള്ള വിദ്യാര്‍ഥികള്‍ക്ക് ബൈത്തുസ്സകാത്ത് കേരള സ്കോളര്‍ഷിപ്പ്‌ അനുവദിക്കുന്നുണ്ട്. മുസ്‌ലിം സമൂഹത്തിന് കൂടുതല്‍ ആവശ്യമുള്ള മേഖലകളില്‍ വിഭവങ്ങള്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുത്ത കോഴ്സുകള്‍ക്കും മേഖലകള്‍ക്കുമാണ് 2013 മുതല്‍ സ്കോളര്‍ഷിപ്പ്‌ അനുവദിക്കുന്നത്. സിവില്‍ സര്‍വീസ്, UGC(NET-JRF),GATE,CAT,MAT,CA,CS,IES,IFS,ISS തുടങ്ങിയ മത്സര പരീക്ഷ പരിശീലനത്തിന് സ്കോളര്‍ഷിപ്പ്‌ അനുവദിക്കുന്നു.അതിനു പുറമേ മീഡിയ,ലീഗല്‍,സോഷ്യോളജി,മാനേജ്മെന്‍റ് തുടങ്ങിയ പഠന മേഖലയിലെ ഡിഗ്രീ,പി.ജി കോഴ്സുകള്‍ക്കും ഹ്രസ്വകാല തൊഴില്‍ പരിശീലന കോഴ്സുകള്‍ക്കും സ്കോളര്‍ഷിപ്പ്‌ അനുവദിക്കുന്നു. പീപ്പിള്‍സ് ഫൌണ്ടേഷനുമായി സഹകരിച്ചാണ് സ്കോളര്‍ഷിപ്പ്‌ പദ്ധതി നടപ്പിലാക്കുന്നത്. ഇതുവരെ 1076 വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്‌ അനുവദിച്ചിട്ടുണ്ട്.