സകാത്തിന്റെ സംഘടിത സംഭരണവും വിതരണവും വഴി സാമൂഹ്യ ക്ഷേമം ഉറപ്പു വരുത്തുന്നതിനായി ജമാഅത്തെ ഇസ്ലാമി ഹിന്ദ്, കേരള ഘടകത്തിന്റെ മേല്‍നോട്ടത്തില്‍ വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ബൈത്തുസകാത്ത് കേരള. 2000 ഒക്ടോബറിലാണ് ഈ സംരംഭം പ്രവര്‍ത്തനം തുടങ്ങിയത്.

എന്താണ് സക്കാത്ത്?

ഇസ്ലാമിന്റെ അഞ്ച് മൌലിക കാര്യങ്ങളില്‍ ഒന്നാണ് സകാത്ത്

വിവിധ തരം വിഷമതകള്‍ അനുഭവിക്കുന്ന ആളുകള്‍ക്ക് സകാത്ത് വലിയ ആശ്വാസം നല്‍കുന്നു എന്നതാണ്. ഇസ്ലാമിക സമൂഹത്തിന്റെ പല പൊതു ആവശ്യങ്ങള്‍ക്കും സകാത്ത് വ്യവസ്ഥ സഹായകമാവുന്നു. സകാത്ത് എന്ന വാക്കിന്റെ അര്‍ഥം തന്നെ സംസ്‌കരണം, വളര്‍ച്ച എന്നൊക്കെയാണ്.

Read More

Posted by Baithuzzakath Kerala on Friday, July 10, 2015

പദ്ധതികള്‍

 • ഭവന പദ്ധതി

  Read more

  സ്വന്തമായൊരു വീട് ഏതൊരാളുടെയും വലിയ സ്വപ്നമാണ്. പാവങ്ങള്‍ക്ക് സുരക്ഷിതഭവനം നല്‍കി അവരുടെ സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിന് ബൈത്തുസ്സക്കാത്ത് ആരംഭകാലം മുതല്‍ വലിയ പ്രാധാന്യം നല്‍കുന്നു ണ്ട്.230 വീടുകള്‍ പൂര്‍ണമായും 1530 വീടുകള്‍ ഭാഗികമായുംബൈത്തുസ്സകാത്ത് ഇതുവരെ നിര്‍മിച്ചു നല്‍കി.

  Read more ›
 • തൊഴില്‍

  Read more

  സ്ഥിരതയുള്ള തൊഴില്‍ വ്യക്തികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നു. സമൂഹത്തിന്റെ ഭാവി ശോഭനമാവുന്നതും അതു വഴിയാണ്.ഇതുവരെ 606 വ്യക്തികള്‍ക്ക് വ്യത്യസ്തമായ തൊഴില്‍ പദ്ധതികള്‍ക്ക് ബൈത്തുസ്സകാത്ത് സഹായം നല്‍കിയിട്ടുണ്ട്. 2012-13വര്‍ഷത്തില്‍തൊഴില്‍ സംരംഭങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്.ഇതുവരെ 694 വ്യക്തികള്‍ക്ക് വ്യത്യസ്ഥമായ തൊഴില്‍ പദ്ധതികള്‍ക്ക് സഹായം നല്‍കി

  Read more ›
 • വിദ്യാഭ്യാസം

  Read more

  വിദ്യാഭ്യാസം ചിലവേറിയതാവുകയാണ് നമ്മുടെ നാട്ടില്‍. സമൂഹത്തിലെ സാധാരണക്കാര്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ഏറ്റവും അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു.സാമ്പത്തിക പ്രയാസമനുഭവിക്കുന്ന മിടുക്കരായ 944 വിദ്യാര്‍ഥികള്‍ക്ക് ബൈത്തുസ്സകാത്ത് ഇതുവരെ സ്‌കോളര്‍ഷിപ്പുകള്‍ അനുവദിച്ചു. 2012-13 വര്‍ഷത്തില് ‍ഡിഗ്രി-പി.ജി, പ്രൊഫഷണല്‍, തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ 302 വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പായി നല്‍കി

  Read more ›