സാമുഹിക പുരോഗതിക്ക് സംഘടിത സകാത്ത് വളരണം - ബൈതുസകാത്ത് കാമ്പയിന് തുടക്കമായി.
കോഴിക്കോട് : ബൈതുസക്കാത്ത് കേരള സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന സാമൂഹിക പുരോഗതിക്ക് സംഘടിത സകാത്ത് വളരണം കാമ്പയിന് തുടക്കമായി. മാർച്ച് ഒന്ന് മുതൽ 20 വരെയാണ് കാമ്പയിൻ.
സമൂഹത്തിന്റെ സമഗ്രവും സന്തുലിതവുമായ വളർച്ചയാണ് സകാത്തിന്റെ ലക്യുമെന്ന് കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ച ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം. ഐ അബ്ദുൽ അസീസ് പറഞ്ഞു. ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ പൂർത്തീകരിക്കപ്പെടാത്തവരോടുള്ള ഇസ്ലാമിന്റെ പരിഗണനയാണ് സകാത്ത്. നമസ്കാരം പോലെ സംഘടിതമായാണ് സകാത്ത് നിർവഹിക്കേണ്ടതെന്നും അത് സമ്പന്നരുടെ മനസിനെയും സമ്പത്തിനെയും ശുദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌ലാമിന്റെ സാമൂഹിക പ്രതിബദ്ധതയാണ് സകാത്ത് സംവിധാനമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സി.പി ജോൺ അഭിപ്രായപ്പെട്ടു. ശാസ്ത്രീയ പര്യവേക്ഷണങ്ങൾ കുതിക്കുമ്പോഴും ദരിദ്രന്റെ വീട്ടിലെത്താനാണ് ഇസ്‌ലാം ആഹ്വാനം ചെയ്യുന്നത്.
മാധ്യമങ്ങളിൽ നിന്ന് അറിയുന്നതിനേക്കാൾ ആഴമുള്ളതാണ് കേരളത്തിന്റെ ദാരിദ്ര്യമെന്ന്
അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി എം.കെ മുഹമ്മദലി പറഞ്ഞു. ഡോ. പി സി അൻവർ ആശംസയർപ്പിച്ചു. .ബൈത്തുസകാത്ത് പ്രവർത്തന പദ്ധതി സി പി ഹബീബ് റഹ്മാൻ അവതരിപ്പിച്ചു. ബൈതുസകാത്ത് സെക്രടറി ഉമർ ആലത്തൂർ സമാപന പ്രഭാഷണം നിർവഹിച്ചു.. പീപ്പ്ൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം എ മജീദ് സ്വാഗതവും ആദിൽ അമാൻ ഖിറാഅത്തും നടത്തി.