കോഴിക്കോട്:ബൈത്തുസ്സകാത്ത് കേരളയും പീപ്പിൾസ് ഫൗണ്ടേഷനും സഹകരിച്ച് നടത്തുന്ന എന്റർപ്രണർഷിപ്പ് സപ്പോർട്ട് സ്കീമിലേക്ക് രജിസ്റ്റർ ചെയ്തവർക്ക് പരിശീലനം നൽകി. തിരുവനന്തപുരം, ആലുവ, കോഴിക്കോട് എന്നിവിടങ്ങളിലായി നടന്ന ട്രെയിനിങ് പ്രോഗ്രാമിൽ നൂറിലധികംപേർ പങ്കെടുത്തു. ബേസിക് ട്രെയിനിംഗിന് പുറമേ വിവിധ സർക്കാർ/അർദ്ധ സർക്കാർ സ്കീമുകൾ, അപേക്ഷ സമർപ്പണം, സാങ്കേതിക പരിജ്ഞാനം എന്നിവയിൽ ഗൈഡൻസും നൽകി.
ഡിപ്പാർട്മെൻറ് ഓഫ് ഹാൻഡ്‌ലൂം & ടെക്‌സ്‌റ്റൈൽസ് ഡെപ്യൂട്ടി ഡയറക്ടർ ഗൗതം, എറണാകുളം ജില്ലാ വ്യവസായ വകുപ്പ് അസി. മാനേജർ ജിയോ ജോസ്, കോഴിക്കോട് മുൻസിപ്പൽ കോർപറേഷൻ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫിസർ ശ്രീജിത്ത്, പീപ്പിൾസ് സ്റ്റാർട്ടപ്പ് ഡയറക്‌ടർ ഡോ. നിഷാദ് വി.എം, പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം അബ്ദുൽ മജീദ്, ബൈത്തുസ്സകാത്ത് കേരള സെക്രട്ടറി ഉമർ ആലത്തൂർ, ബൈത്തുസ്സകാത്ത് കേരള ട്രസ്റ്റ് അംഗം എൻ എം അൻസാരി, ബൈത്തുസ്സകാത്ത് കേരള അസിസ്റ്റന്റ് സെക്രട്ടറി ഫവാസ് ടി.ജെ, പീപ്പിൾസ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്‌ടർ ഹമീദ് സാലിം തുടങ്ങിയവർ വിവിധ സെഷനുകൾ നയിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോഡിനേറ്റർമാരായ ഉമ്മർ, ശറഫുദ്ധീൻ, പ്രൊജക്റ്റ് കോഡിനേറ്റർമാരായ ഇസ്മായിൽ, അസദുള്ള അയ്യൂബി എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.