ബൈത്തുസ്സകാത്ത് കേരളയും അൽഷിഫ ഹോസ്പിറ്റലും തമ്മിലുള്ള ധാരണാപത്രം കൈമാറുന്നു.

കോഴിക്കോട്/പെരിന്തൽമണ്ണ: നിർധന രോഗികൾക്ക് സൗജന്യ നിരക്കിൽ വിദഗ്‌ധ ചികിത്സ ലഭ്യമാക്കാൻ പെരിന്തൽമണ്ണ കിംസ് അൽഷിഫ ഹോസ്പിറ്റലും ബൈത്തുസ്സകാത്ത് കേരളയും ധാരണയായി. കിംസ് അൽഷിഫ ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ ഇതുസംബന്ധിച്ച ധാരണാപത്രം ആശുപത്രി വൈസ് ചെയർമാൻ & എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.പി ഉണ്ണീൻ ബൈത്തുസ്സകാത്ത് കേരള സെക്രട്ടറി ഉമർ ആലത്തൂര്‍ എന്നിവര്‍ ഒപ്പുവെച്ചു. ബൈത്തുസ്സകാത്ത് കേരളയുടെ ഏരിയ കോർഡിനേറ്റർമാർ മുഖേന ലഭിക്കുന്ന മെഡിക്കൽ സഹായത്തിനുള്ള അപേക്ഷകളാണ് ഇതിലേക്ക് പരിഗണിക്കുക. ചടങ്ങിൽ കിംസ് അല്‍ശിഫാ ചീഫ് ഓപ്പറേറ്റിംഗ്  ഓഫീസര്‍  പ്രിയന്‍. കേ.സി, ഹെല്‍ത്ത് കെയര്‍ പ്രൊമോഷന്‍ ഹെഡ് അബ്ദുള്ള ഷാക്കിര്‍, പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം അബ്ദുൽ മജീദ്, പ്രൊജക്റ്റ് ഡയറക്ടർ ഇസ്മായിൽ, പ്രോജക്റ്റ്  കോര്‍ഡിനേറ്റര്‍  ആഷിഖ്  എന്നിവർ സംബന്ധിച്ചു.