ബൈത്തുസ്സകാത്ത് കേരള ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സംഘടിത സകാത്ത് മേഖലയിൽ 22 വർഷമായി പ്രവർത്തിക്കുന്ന സകാത്ത് സംരംഭമാണ് ബൈത്തുസ്സകാത്ത് കേരള. കേരളത്തിന്റെ സാഹചര്യം വിലയിരുത്തി സകാത്ത് മാനേജ്മെന്റിന്റെ പ്രായോഗികതയും ഫലപ്രാപ്തിയും വർദ്ധിപ്പിക്കുന്നതിന് സഹായകരമായ പഠനവും ഗവേഷണവും നിർവഹിക്കുന്നതിനുള്ള ഫെലോഷിപ്പിന് ബൈത്തുസകാത്ത് കേരള അപേക്ഷ ക്ഷണിക്കുന്നു.
 
ലക്ഷ്യങ്ങൾ
  • ബൈത്തുസ്സകാത്ത് കേരളയുടെ 22 വർഷത്തെ പ്രവർത്തനങ്ങളുടെ സോഷ്യൽ ഓഡിറ്റ്  നിർവഹിക്കുക.
  • ബൈത്തുസ്സകാത്ത് കേരളയിൽ അഫിലിയേറ്റ് ചെയ്ത പ്രാദേശിക സകാത്ത് യൂണിറ്റുകളുടെ സോഷ്യൽ ഓഡിറ്റ് നിർവഹിക്കുക
  • സകാത്ത് കേരളത്തിന്റെ സാമൂഹിക വികസനത്തിൽ വഹിക്കുന്ന പങ്ക് ഡോക്യുമെന്റ് ചെയ്യുന്നതിനുള്ള ടൂൾ തയ്യാറാക്കുക
  • സാമൂഹ്യ സാഹചര്യങ്ങൾ വിലയിരുത്തി സകാത്ത് പദ്ധതികൾ നിർണയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ തയ്യാറാക്കൽ
ആകെ ഫെലോഷിപ്പുകളുടെ എണ്ണം :1
 
ഫെലോഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള യോഗ്യതകൾ
 
  • സോഷ്യൽ വർക്ക് / ഇസ്ലാമിക് സ്‌റ്റഡീസ് / സോഷ്യോളജി/ എക്കണോമിക്സ് വിഷയത്തിൽ Ph.D യോഗ്യതയുള്ളവർ
  • സോഷ്യൽ വർക്ക് / ഇസ്ലാമിക് സ്‌റ്റഡീസ് / സോഷ്യോളജി/ എക്കണോമിക്സ് മേഖലയിൽ ബിരുദാനന്തര ബിരുദവും സകാത്ത് / എൻ.ജി.ഒ മേഖലയിൽ 10 വർഷത്തെ പ്രവൃത്തി പരിചയവുമുള്ള വ്യക്തികൾ
പഠന കാലാവധി - ഒരു വർഷം
 
റിസർച്ച് പ്രൊപോസലിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് യോഗ്യരായ വ്യക്തികളെ തെരെഞ്ഞെടുക്കുക.
 
താൽപര്യമുള്ള വ്യക്തികൾ ഡിസംബർ 10 നകം പ്രൊപോസലും സി.വി യും baithuzzakathkerala@gmail.com എന്ന മെയിലിലേക്ക് അയക്കേണ്ടതാണ്.
 
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 7736504822, 9847539070