രണ്ടാംഘട്ട ഭവന പദ്ധതി പ്രഖ്യാപനവും സക്കാത്ത് സെമിനാറും

പാലക്കാട് :ബൈത്തുസകാത്ത് കേരള യുടെ രണ്ടാംഘട്ട ഭവന പദ്ധതി പ്രഖ്യാപനവും സക്കാത്ത് സെമിനാറും സംഘടിപ്പിച്ചു.
ജനങ്ങൾക്ക് സേവനവും സഹായവും നൽകുകയെന്നത് വ്യക്തികളുടെയും സംഘങ്ങളുടെയും ബാധ്യതയാണ്.
എന്നാൽ വ്യക്തികൾ പൂജിതരായി മാറുന്ന അവസ്ഥാവിശേഷം ഉണ്ടാവുന്നത് കൊണ്ട് സംഘടിത സംവിധാനങ്ങൾ വ്യാപിക്കേണ്ടത് അത്യാവശ്യമാണ്.
സംഘടിത സേവന വിതരണത്തിൽ ബൈത്തുസകാത്ത്
വേറിട്ടുനിൽക്കുന്നു എന്നുള്ളത് സന്തോഷം തരുന്ന കാര്യവും മറ്റുള്ളവർക്ക് മാതൃകയുമാണെണ് സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് ആലത്തൂർ എംഎൽഎ ശ്രീ കെ ഡി പ്രസേനൻ പറഞ്ഞു.

107 വീടുകൾ നിർമ്മിക്കുന്ന രണ്ടാംഘട്ട ഭവന പദ്ധതിയുടെ ഉദ്ഘാടനം പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ ശ്രീ എം .കെ മുഹമ്മദലി നിർവഹിച്ചു.

ബൈത്തുസകാത്ത് പദ്ധതികളുടെ ധന സ്വരൂപണത്തെയും വിനിയോഗത്തെയും പറ്റി ഹബീബ് റഹ്മാൻ സി .പി വിഷയാവതരണം നടത്തി.

ജമാഅത്തെ ഇസ്ലാമി പാലക്കാട് ജില്ലാ പ്രസിഡണ്ട് ബഷീർ ഹസൻ നദവി അധ്യക്ഷത വഹിച്ചു.

ബൈത്തുസകാത്ത് സംസ്ഥാന സെക്രട്ടറി ഉമർ ആലത്തൂർ ,ജില്ലാ കൺവീനർ പി എം ബഷീർ മാസ്റ്റർ,പ്രോഗ്രാം കൺവീനർ അബ്ദുറഹ്മാൻ ഹൈദർ എന്നിവർ സംസാരിച്ചു.