സകാത്ത് ശിൽപശാല സംഘടിപ്പിച്ചു.


പെരിന്തൽമണ്ണ : കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബൈത്തുസ്സകാത്ത് കേരളയും ഇത്തിഹാദുൽ ഉലമയും സംയുക്തമായി സകാത്തിനെ സംബന്ധിച്ച് ദ്വിദിന  ശിൽപശാല സംഘടിപ്പിച്ചു. സകാത്തിന്റെ സംഭരണം-വിതരണം, പുതിയ കാലത്ത് സാമൂഹിക മാറ്റത്തിനനുഗുണമായ പദ്ധതികൾ തുടങ്ങിയവ മുൻ നിർത്തിയാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.  
 ശാന്തപുരം അൽജാമിഅ അൽ ഇസ് ലാമിയയിൽ വെച്ച് നടന്ന ശിൽപശാല  ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി അബ്ദുല്ലക്കോയ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി
എം.കെ മുഹമ്മദലി  അധ്യക്ഷത വഹിച്ചു. ബൈത്തുസ്സകാത്ത് കേരള ചെയർമാൻ വി.കെ അലി മുഖ്യ പ്രഭാഷണം നടത്തി. വിവിധ സെഷനുകളിലായി വ്യക്തി സക്കാത്ത്-സംഘടിത സക്കാത്ത് , സകാത്തിന്റെ അവകാശികൾ,മാലുൽമുസ്തഫാദ് , കച്ചവടത്തിന്റെയും ഷെയറിന്റെയും സക്കാത്ത്, നാണ്യവിളകളുടെയും വാടകയുടെയും സക്കാത്ത്, സകാത്ത് ധനത്തിന്റെ ഇൻവെസ്റ്റ്മെന്റ് - കാലാവധി, സോഷ്യൽ വെൽഫയർ അഡ്മിനിസ്ട്രേഷൻ -സർക്കാർ-എൻജിഒ സമീപനങ്ങൾ തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിൽ ശിഹാബ് പൂക്കോട്ടൂർ, യൂസുഫ് ഉമരി, ഇ.എൻ ഇബ്റാഹിം മൗലവി, ഇല്യാസ് മൗലവി, കെ.എം അശ്റഫ്, മുഹമ്മദ് കാടേരി, അശ്റഫ് കീഴുപറമ്പ്, സമീർ കാളികാവ്, ശമീൽ സജ്ജാദ്, സി പി ഹബീബുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. ഉമർ ആലത്തൂർ സ്വാഗതവും വി.കെ അലി സമാപന പ്രഭാഷണവും  നിർവ്വഹിച്ചു