സകാത്ത് ആപ്പ് ലോഞ്ചിംഗ്

കോഴിക്കോട്: ബൈത്തുസ്സകാത്ത് കേരള സകാത്ത് കാൽക്കുലേറ്റർ മൊബൈൽ ആപ്പ് ലോഞ്ചിംഗ് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം ഐ അബ്ദുൽ അസീസ് നിർവഹിച്ചു. വി. ടി അബ്ദുല്ലക്കോയ തങ്ങൾ (ജനറൽ സെക്രട്ടറി, ജമാഅത്തെ ഇസ്‌ലാമി കേരള), ശൈഖ് മുഹമ്മദ് കാരക്കുന്ന് (സെക്രട്ടറി, ജമാഅത്തെ ഇസ്‌ലാമി കേരള), എം. കെ മുഹമ്മദലി (ചെയർമാൻ, പീപ്പിൾസ് ഫൗണ്ടേഷൻ), വീ.കെ അലി (ചെയർമാൻ, ബൈത്തുസ്സകാത്ത് കേരള), ഷഹീർ മൗലവി ( ശൂറ അംഗം, ജമാഅത്തെ ഇസ്‌ലാമി കേരള), ഉമർ ആലത്തൂർ (സെക്രട്ടറി, ബൈത്തുസ്സകാത്ത് കേരള) തുടങ്ങിയവർ സംബന്ധിച്ചു.